ഒസാമ ബിൻ ലാദൻ്റെ ഒളിത്താവളം കണ്ടെത്തി വധിക്കുന്നതുവരെയുള്ള സംഭവങ്ങളുടെ യഥാർത്ഥ കഥ
4 years, 3 months Ago | 794 Views
അൽ ഖാഇദ എന്ന തീവ്രവാദസംഘടനയുടെ മുൻ നേതാവാണ് ഉസാമത്ത് ബിൻ മുഹമ്മദ് ബിൻ ലാദൻ. Osama bin Muhammad bin Awad bin Laden.) അൽ ഖാഇദ എന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഉസാമ ബിൻ ലാദൻ(മാർച്ച് 10, 1957– മേയ് 2, 2011. ഉസാമ, ശൈഖ് , അമീർ, ബിൻ ലാദൻ, ഇബ്നു മുഹമ്മദ്, അബൂ അബ്ദുല്ലാഹ്, രാജ്കുമാരൻ, മുജാഹിദ്, ഡയറക്ടർ എന്ന പേരുകളിൽ ഒക്കെ അറിയപ്പെട്ടു. എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദി ഉസാമയാണ് സിംഹം എന്നാണ് ഉസാമ എന്ന വാക്കിനർത്ഥം. നീണ്ട് മെലിഞ്ഞ പ്രകൃതമാണ് ഉസാമയുടേതെന്ന് എഫ്.ബി.ഐ പറയുന്നു. 6’4.5 ഉയരം. 75 കി. തൂക്കം. തവിട്ട് നിറമാണ്. ഇടങ്കയ്യനായ ഇദ്ദേഹം എപ്പോഴും സാധാരണ അറബികളെ പോലെ ചൂരൽ വടി ഉപയോഗിച്ചിരുന്നു. വെളുത്ത തലേക്കെട്ടും നീണ്ട അറബി കുപ്പായവുമായിരുന്നു വേഷം. അറബി മാത്രമേ സംസാരിച്ചിരുന്നുള്ളുവെങ്കിലും ഇംഗ്ലീഷ് മനസ്സിലാക്കിയിരുന്നു. അമേരിക്കയിൽ 2001 സെപ്റ്റംബർ 11 ൽ അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തിയാണ് ബിൻലാദൻ കൂടുതൽ കുപ്രസിദ്ധനായത്. ഈ ചാവേറാക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾക്ക് ജീവഹാനിയുണ്ടായി.
സൗദിയിലെ ഏറ്റവും ഉന്നതമായ റിയാദിലെ അൽ താഗർ മോഡൽ സ്കൂളിലാണ് ഉസാമയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്. കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടി. ജിദ്ദയിൽ സിവിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം കരസ്ഥമാക്കി. 1960 കളിൽ സിറിയ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലെ വിമത പ്രവർത്തനങ്ങളുടെ പേരിൽ നാട് കടത്തപ്പെട്ട ഇഖ് വാനുൽ മുസ്ലിമൂൻ എന്ന സംഘടനയുടെ നിരവധി പ്രവർത്തകരെയും ബുദ്ധിജീവികളെയും ഫൈസൽ രാജാവ് സൗദിയിലേക്ക് കൊണ്ട് വരികയുണ്ടായി. അവരിൽ പലരും ഇത്തരം സ്കൂളുകളിലും സർവകലാശാലകളിലും അദ്ധ്യാപകരുമായി സേവനമനുഷ്ഠിച്ചു.
Read More in CRIME STORIES
RECENT STORIES
കൊല്ലപ്പെട്ട ആളും കൊന്നയാളും ഒന്നായാൽ
3 weeks, 2 days Ago
ഒരു ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം കാല് തെജിച്ച പൈലറ്റ്
3 months, 3 weeks Ago
ഉത്ര| ഇന്ദുജ മരണങ്ങൾക്ക് മാതാപിതാക്കൾക്ക് പങ്ക് ഉണ്ടോ?
4 months, 1 week Ago
കേരളത്തെ ഞെട്ടിച്ച ലോറി ഇടിച്ചുളള കൊല
5 months, 2 weeks Ago
പോലീസിനെ കുഴക്കിയ തലയില്ല ബോഡി
6 months, 1 week Ago
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഫ്രഞ്ച് മാസ്സ് റേപ്പ്
6 months, 1 week Ago
ഹോസ്പിറ്റലിൽ പോലീസ് കാവലിൽ ഷൂട്ട് ഔട്ട്
6 months, 3 weeks Ago
Comments