CIA എങ്ങനെയാണ് ശത്രു രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നത്
2 years, 6 months Ago | 348 Views
അമേരിക്കയിലെ സിവിലിയൻരഹസ്യാന്വേഷണവിഭാഗമാണ് സി.ഐ.എ എന്ന സെൻട്രൽ ഇന്റലിജൻസ് ഏജൻസി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഒ.എസ്.എസ്. (ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സർവ്വിസസ്) പിരിച്ചു വിടപ്പെട്ടതിനെ തുടർന്ന്1946ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ രൂപം നൽകിയ സംഘടനയാണിത്.
നയരൂപവത്കരണം നടത്തുന്നതിനു സഹായകമായി വിദേശ ഗവണ്മെന്റുകൾ, കോർപ്പറേഷനുകൾ, വ്യക്തികൾ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്, അപഗ്രഥിച്ച് ഗവണ്മെന്റിനെ ഉപദേശിക്കലാണ് ഇതിന്റെ പ്രധാന ധർമ്മം.അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രസിഡന്റിനെ കൂടാതെ യു. എസ്. കോൺഗ്രസ് കമ്മിറ്റികളോടു മാത്രമേ വിധേയത്വം പുലർത്തേണ്ടതുള്ളൂ.
2004 വരെ അമേരിക്കയിലെ ഗവണ്മെന്റിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ആയിരുന്നു. 2004-ൽ ഇന്റലിജൻസ് റിഫോം ആൻഡ് ടെററിസം പ്രിവൻഷൻ ആക്റ്റ് നിലവിൽ വന്നതോടെ, ഗവണ്മെന്റിന്റേയും ഇന്റലിജൻസ് കമ്യൂണിറ്റിയുടേയും ചില ധർമ്മങ്ങൾ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ഏറ്റെടുത്തു. ഇന്റലിജൻസ് സൈക്കിളിന്റെ നിയന്ത്രണവും നിർവഹണവും, പതിനാറ് ഇന്റലിജൻസ് കമ്യൂണിറ്റി ഏജൻസികളുടെയും പൊതു അഭിപ്രായങ്ങളൂടെ ഏകീകൃത റിപ്പോർട്ടിങ്ങ്, പ്രസിഡന്റിനുള്ള ബ്രീഫ് തയ്യാറാക്കൽ എന്നിവ ഇപ്പോൾ ഡി.എൻ.ഐയുടെ ചുമതലയിലാണ്.
എൻ. ആർ.ഒ (നാഷണൽ റിക്കൊനൈസൻസ് ഓഫീസ്) യുടെ പര്യവേഷണ ഉപഗ്രഹങ്ങളും സിഗ്നലുകൾ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളൂം , അമേരിക്കൻ സൈന്യത്തിന്റെ വിമാനങ്ങാളും സി ഐ എ ഉപയോഗിക്കുന്നു. ഡയക്ടർ ഓഫ് സെൻട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ. അദ്ദേഹമാണ് അമേരിക്കയിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളൂടെ തലവനും ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലാണ് സി.ഐ.ഏയുടെ ആസ്ഥാനം
Read More in MLIFE STORIES
RECENT STORIES
കേരളത്തെ ഞെട്ടിച്ച ലോറി ഇടിച്ചുളള കൊല
2 weeks, 6 days Ago
പോലീസിനെ കുഴക്കിയ തലയില്ല ബോഡി
1 month, 2 weeks Ago
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഫ്രഞ്ച് മാസ്സ് റേപ്പ്
1 month, 2 weeks Ago
ഹോസ്പിറ്റലിൽ പോലീസ് കാവലിൽ ഷൂട്ട് ഔട്ട്
2 months Ago
ആദ്യം മയക്ക് മരുന്നിന് അടിമയായി പിന്നെ കൊലപാതകിയും
2 months, 1 week Ago
പേജർ ആക്രമണത്തിൽ പിന്നിൽ മലയാളിയോ
2 months, 1 week Ago
കൊലപാതകം തൊഴിലാക്കിയ എം പി യുടെ കഥ
3 months Ago
Comments