Saturday, April 26, 2025 Thiruvananthapuram

നേതാജിയുടെ തിരോധാനം


1 year, 6 months Ago | 180 Views

ഒറീസ്സയിലെ കട്ടക്കാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മസ്ഥലം. 

 കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു. അച്ഛൻ ജാനകിനാഥ് ബോസ്, ഒരു പ്രശസ്ത വക്കീലായിരുന്നു.അമ്മ പ്രഭാവതി. ഈ ദമ്പതികളുടെ ആറാമത്തെ മകനായിരുന്നു സുഭാഷ്. പുത്രസൗഭാഗ്യം കൊണ്ട് സമ്പന്നരായിരുന്നു ജാനകീനാഥും, പ്രഭാവതിയും, അതുകൊണ്ടു തന്നെ മറ്റു കുട്ടികളെപ്പോലെ സുഭാസിനും വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല.

പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. സുഭാഷ് ചെറുപ്പത്തിൽ ഒരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നില്ല. ബ്രീട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസരീതിയിൽ കുട്ടിയായിരുന്ന സുഭാഷ് സംതൃപ്തനല്ലായിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഈ വിദ്യാഭ്യാസസംസ്കാരം സുഭാഷിന് ദഹിച്ചില്ല. കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലാണ് സുഭാഷ് ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്. കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം കോളേജിനു പുറത്തു നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെ സുഭാഷ് കൗതുകപൂർവ്വം നിരീക്ഷിച്ചിരുന്നു.

 



Read More in MLIFE STORIES

Comments