വീരപ്പൻ വേട്ട
4 years, 1 month Ago | 943 Views
തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു 'വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ. (ജനനം: ജനുവരി 18, 1952–മരണം: ഒക്ടോബർ 18, 2004) . ഇന്ത്യയുടെ റോബിൻ ഹുഡ് എന്ന് വീരപ്പൻ സ്വയം അവരോധിച്ചു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 6,000-ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളിൽ വീരപ്പൻ വിഹരിച്ചു.
മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു, ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പോലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു
Read More in CRIME STORIES
RECENT STORIES
ഒരു ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം കാല് തെജിച്ച പൈലറ്റ്
1 month, 3 weeks Ago
ഉത്ര| ഇന്ദുജ മരണങ്ങൾക്ക് മാതാപിതാക്കൾക്ക് പങ്ക് ഉണ്ടോ?
2 months, 1 week Ago
കേരളത്തെ ഞെട്ടിച്ച ലോറി ഇടിച്ചുളള കൊല
3 months, 1 week Ago
പോലീസിനെ കുഴക്കിയ തലയില്ല ബോഡി
4 months, 1 week Ago
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഫ്രഞ്ച് മാസ്സ് റേപ്പ്
4 months, 1 week Ago
ഹോസ്പിറ്റലിൽ പോലീസ് കാവലിൽ ഷൂട്ട് ഔട്ട്
4 months, 3 weeks Ago
ആദ്യം മയക്ക് മരുന്നിന് അടിമയായി പിന്നെ കൊലപാതകിയും
5 months Ago
Comments